മാവേലിക്കരയിൽ വ്യാപാരശാല കത്തിനശിച്ചു; തീപിടിത്തം പുലർച്ചെ ഒരു മണിയോടെ

mavelikkara-fire
SHARE

മാവേലിക്കര∙ മിച്ചൽ ജംഗ്ഷനു പടിഞ്ഞാറു കോടിക്കൽ ഗാർഡൻസിലെ താൽക്കാലിക വ്യാപാരശാല മെഗാ ലാഭമേള പൂർണമായി കത്തിനശിച്ചു. വെളുപ്പിന് 1.10ന് ആയിരുന്നു അപകടം. പാലാ സ്വദേശി അബ്ദുൽ നിദാലിന്റെയാണു സ്ഥാപനം. കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA