എസ്ബിഐക്കു നേരെ ആക്രമണം: എൻജിഒ യൂണിയൻ പ്രവർത്തകർ റിമാൻഡിൽ

sbi-bank-attack
SHARE

തിരുവനന്തപുരം∙ ദേശീയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മുഖ്യ ശാഖയിലെ മാനേജരുടെ കാബിൻ അടിച്ചുതകർത്ത സംഭവത്തിൽ 6 എൻജിഒ യൂണിയൻ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, അനിൽകുമാർ, സുരേഷ്, ശ്രീവൽസൻ, ബിജുരാജ്, വിനുകുമാർ എന്നിവരെയാണു റിമാൻഡ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു.

9 പ്രതികളിൽ ഇതുവരെ എട്ടുപേർ പിടിയിലായി. അവശേഷിക്കുന്ന ഒരാളുടെ പങ്കിൽ സംശയമുണ്ടെന്നു പൊലീസ് അറിയിച്ചു. രണ്ടു പേർ നേരത്തേ കീഴടങ്ങിയിരുന്നു. യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരാണു മുൻപു കീഴടങ്ങിയത്. റിമാൻഡിലായ ഇവരെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA