കാസർകോട് കേന്ദ്രസർവകലാശാലയ്ക്ക് സഹായവുമായി കേന്ദ്രസർക്കാർ

central-university-kerala
SHARE

ന്യൂഡൽഹി∙ കാസർകോട് കേന്ദ്രസർവകലാശാലയ്ക്കു സഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. അടിസ്ഥാനസൗകര്യ വികസനത്തിനും നടത്തിപ്പു ചെലവുകൾക്കും കാസർകോട്ടേത് ഉൾപ്പെടെ 13 കേന്ദ്ര സർവകലാശാലകൾക്കു 3,639 കോടി രൂപ അനുവദിക്കാനാണു കേന്ദ്രമന്ത്രിസഭാ തീരുമാനം.

ആദായനികുതി വകുപ്പിന്റെ ഇ–ഫയലിങ്, കേന്ദ്രീകൃത പ്രോസസിങ് സംവിധാനങ്ങൾ ഏകോപിപ്പിക്കും. 4,241 കോടി ചെലവിൽ 21 മാസത്തിനകം പദ്ധതി പൂർത്തിയാകുന്നതോടെ റീഫണ്ട് ഒരു ദിവസത്തിനകം നടപ്പാക്കാനും തീരുമാനിച്ചു. കയറ്റുമതിക്ക് ഊർജം പകരാൻ എക്സിം ബാങ്കിൽ 6,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താനും ധാരണയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA