കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി: ജോയ്സ് ജോർജിന്റെ കൈവശം വ്യാജരേഖകളെന്ന് പി.ടി. തോമസ്

pt-thomas
SHARE

തൊടുപുഴ ∙ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ 5 തവണ നോട്ടിസ് ലഭിച്ചിട്ടും ജോയ്സ് ജോർജ് എംപി ഹാജരാകാത്തതു കൈവശമുള്ളത് വ്യാജ രേഖകൾ ആയതിനാലെന്ന് പി.ടി. തോമസ് എംഎൽഎ. തിരഞ്ഞെടുപ്പു വരെ എങ്ങനെയും രേഖകൾ ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാകാനാണു ശ്രമം.

1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ചതായാണ് എംപിയുടെ വാദം. എന്നാൽ ഇത്തരത്തിൽ പട്ടയം ലഭിക്കണമെങ്കി‍ൽ 1971നു മുൻപു ഭൂമി കൈവശം വേണം. വിവാദഭൂമി ഉൾപ്പെടുന്ന കൊട്ടാക്കാമ്പൂർ 58–ാം ബ്ലോക്കിൽ 1974ലെ റീസർവേ രേഖകൾ പ്രകാരം ആരും താമസമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA