പി.സി. ജോർജ് യുഡിഎഫിൽ വേണ്ട: അപേക്ഷ പോലും പരിഗണിക്കരുതെന്ന് ആവശ്യം

pc-george-2-8-2017-1
SHARE

തിരുവനന്തപുരം∙ യുഡിഎഫിലേക്കു തിരികെ പോകാനുള്ള പി.സി. ജോർജ് എംഎൽഎയുടെ ശ്രമങ്ങൾക്കു തിരിച്ചടി. മുന്നണിയിലേക്കുള്ള ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷാഭിപ്രായം.

ലോക്സഭാ സീറ്റ് വിഭജനത്തിൽ ഉഭയകക്ഷി ചർച്ച നിർബന്ധമാണെന്നും യോഗത്തിൽ ഘടകകക്ഷികൾ നിലപാടെടുത്തു. രണ്ട് സീറ്റ് തങ്ങൾക്കു വേണമെന്നു കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ഇടുക്കി സീറ്റിന്മേൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജെഡിയുവിനൊപ്പം എൽഡിഎഫിലേക്കു പോകാത്തവരെ യുഡിഎഫിൽ ക്ഷണിതാക്കളാക്കാനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി.

ബിജെപിയെയും എൻഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാൻ തയാറാണെന്ന് പി.സി. ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രതികരണം. യുഡിഎഫ് പ്രവേശന വിഷയത്തിൽ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും പി.സി. ജോർജ് അവകാശപ്പെട്ടിരുന്നു.

നിയമസഭയിൽ ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു കഴിഞ്ഞ നവംബറില്‍ ജോർജ് നിലപാടു വ്യക്തമാക്കിയിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരില്ലെന്ന് അന്നും ആവർത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള മുൻകൈയെടുത്ത് ചർച്ചയും നടന്നു. എന്നാൽ ഒന്നരമാസം കഴിയുന്നതിനു മുൻപ് ജോർജ് വീണ്ടും നിലപാട് മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA