നേരിയ ഉയർച്ചയിൽ ഇന്ത്യൻ വിപണി; ഇന്ന് ശ്രദ്ധിക്കാൻ

bse-sensex
SHARE

കൊച്ചി∙ കഴിഞ്ഞ ദിവസത്തെ പോസിറ്റീവ് പ്രവണതയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയിൽ നേരിയ ഉയർച്ചയിലാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. സൂചികകളിൽ കാര്യമായ ഉയർച്ചയില്ലാതെയാണു വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 10890.30ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10920.85നാണു വ്യാപാരം ആരംഭിച്ചത്. ഇത് ഒരുവേള 10929.25 വരെ ഉയർച്ച കാണിച്ചിരുന്നു. 36321.29ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 36413.60നാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് സൂചിക ഇന്ന് 36468.42 വരെ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. യുഎസ്, യൂറോപ്പ് വിപണികൾ ഇന്നലെ പോസറ്റീവായാണു വ്യാപാരം അവസാനിപ്പിച്ചത്.

വിപണിയിൽ ഇന്ന് ശ്രദ്ധിക്കാൻ

∙ നിഫ്റ്റിക്ക് ഇന്ന് എല്ലാ സെക്ടറുകളിലും നേരിയ വർധന.
∙ നിഫ്റ്റിക്ക് ഇന്ന് 10965 വരെ റെസിസ്റ്റൻസ് ലഭിച്ചേക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.
∙ നിഫ്റ്റിക്ക് 10980ന് മുകളിൽ ക്ലോസിങ് ലഭിച്ചാൽ വരും ദിവസങ്ങളിൽ 11150 വരെ എത്തിയേക്കുമെന്ന് അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യാ ലിമിറ്റഡ് സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 10880 ആയിരിക്കും നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട് ലവൽ.

∙ 10880ന് താഴേക്കു വ്യാപാരം നടന്നാൽ നെഗറ്റീവ് പ്രവണതയ്ക്കു സാധ്യത.
∙ വിപണിയിൽ ഇപ്പോൾ 843 സ്റ്റോക്കുകൾ പോസിറ്റീവ് പ്രവണതയിലും 730 സ്റ്റോക്കുകൾ ഇടിവിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഹിന്ദു പെട്രോ, ഇൻഫ്രാടെൽ, ഗെയിൽ, എംആൻഡ് എം സ്റ്റോക്കുകളാണു മികച്ച നേട്ടത്തിലുള്ളത്.
∙ യെസ് ബാങ്ക്, ഹിൻഡാൽകൊ, സീ ടെലി, ഐഷർ മോട്ടോഴ്സ് സ്റ്റോക്കുകൾ നഷ്ടത്തിലാണ്.

∙ ഏഷ്യൻ വിപണികളിലെല്ലാം അരശതമാനത്തിനു താഴെയുള്ള ഒരു ഉയർച്ചയാണു സൂചികകളിൽ പ്രകടമാകുന്നത്.
∙ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് അധിക നികുതി ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ വാഹന നിർമാതാക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പ്രസ്താവന.
∙ ഹിന്ദുസ്ഥാൻ ലിവർ, റിലയൻസ് ഇൻഡസ്ട്രീസ് മൂന്നാം പാദ ത്രൈമാസ പ്രവർത്തന ഫലം ഇന്നു പുറത്തു വരും. പക്ഷേ വിപണി ക്ലോസ് ചെയ്ത ശേഷമായിരിക്കും അത്.
∙ കേരളത്തിൽനിന്നുള്ള ഫെഡറൽ ബാങ്കിന്റെയും ജിയോജിത്ത് ഫിനാൻസിന്റെയും പ്രവർത്തന ഫലങ്ങൾ ഇന്ന് പുറത്തു വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA