കാരാട്ട് റസാഖിനെ വീഴ്ത്തിയ വിഡിയോ കാണാം; 'ദൈവവും' കക്ഷി

SHARE

കോഴിക്കോട്∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയാണു കാരാട്ട് റസാഖിന്‍റെ വിജയം എന്നാണു ഹൈക്കോടതിയുടെ കണ്ടെത്തല്‍. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ എം.എ. റസാഖിനെ അഴിമതിക്കാരാനായി ചിത്രീകരിക്കുന്ന വിഡിയോ ആണ് ഇക്കാര്യത്തില്‍ നിര്‍ണായക തെളിവായത്.

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറും സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ സുരേഷാണു തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വിഡിയോ തയാറാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായ എം.എ. റസാഖ് വാര്‍ഡ് മെമ്പറായിരിക്കെ കൊടുവള്ളി സ്വദേശിയായ മുഹമ്മദിന് എസ്ജെആര്‍വൈ പദ്ധതി പ്രകാരം വീടു വയ്ക്കാനായി കിട്ടേണ്ട 20,000 രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. പഞ്ചായത്തില്‍ പിന്നീട് അന്വേഷിച്ചപ്പോഴാണു മുഹമ്മദിന് കിട്ടേണ്ട പണം വാര്‍ഡ് മെമ്പര്‍ കൈക്കലാക്കിയെന്നു മനസിലായതെന്നും വിഡിയോയില്‍ പറയുന്നു. പിന്നീടു പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോള്‍ എം.എ. റസാഖില്‍നിന്ന് അസഭ്യവര്‍ഷം ഉണ്ടായെന്നും മുഹമ്മദ് ആരോപിക്കുന്നു.

ഇക്കാരണം കൊണ്ട് എം.എ. റസാഖ് ഒരിക്കലും വിജയിക്കരുതെന്നു ദൈവത്തോടു പ്രാര്‍ഥിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണു വിഡിയോ അവസാനിക്കുന്നത്. ഈ വിഡിയോ ജനങ്ങളെ സ്വാധീനിക്കാന്‍ പോന്നതാണെന്ന പരാതിക്കാരുടെ വാദമാണു കോടതി അംഗീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA