ഷൊർണൂർ – നിലമ്പൂർ, കൊല്ലം–പുനലൂർ പാതകളുടെ വൈദ്യുതീകരണത്തിന് അനുമതി

Indian-Railway
SHARE

ചെന്നൈ∙ ദക്ഷിണ റെയിൽവേക്കു കീഴിലെ എട്ടു സെക്‌ഷനുകളിലായുള്ള 1,100 കീലോമീറ്റർ പാത വൈദ്യുതീകരിക്കാൻ അനുമതി. സെൻട്രൽ ഓർഗനൈസേഷൻ ഓഫ് റെയിൽവേ ഇലക്ട്രിഫിക്കേഷനാണു നിർമാണ ചുമതല. കേരളത്തിൽ കൊല്ലം–പുനലൂർ(44 കി.മി), ഷൊർണൂർ–നിലമ്പൂർ (66 കി.മി) പാതകള്‍ വൈദ്യുതീകരിക്കും.

തിരുച്ചിറപ്പള്ളി–മാനാമധുര–വിരുദുനഗർ (217 കി.മി), സേലം–വിരുദാചലം–കടലൂർ പോർട്ട് (196 കി.മി), വിരുദുനഗർ–തെങ്കാശി (122 കി.മി), ചെങ്കോട്ട–തെങ്കാശി–തിരുനെൽവേലി–തിരുച്ചെന്തൂർ (141 കി.മി), മധുര–മാനാമധുര–രാമേശ്വരം (161 കി.മി), പൊള്ളാച്ചി–പോഡനൂർ (40 കി.മി) എന്നിവയാണു മറ്റു പാതകൾ.

വൈദ്യുതീകരണം പൂർത്തിയായാൽ പ്രവർത്തന ചെലവ് 15 ശതമാനവും, യാത്രാ സമയം 30 മിനിറ്റും കുറയുമെന്നാണു ദക്ഷിണ റെയിൽവേ അവകാശപ്പെടുന്നത്. നിർമാണം മാസങ്ങൾക്കുള്ളിൽ തുടങ്ങുമെന്നാണു സൂചന.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA