യുവതീപട്ടിക സർക്കാർ ചോദിച്ചുവാങ്ങിയ അടി; ചർച്ചയ്ക്കു തയാർ: ശശികുമാര വര്‍മ

sasikumara-varma
SHARE

ശബരിമല ∙ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഏതു ചർച്ചയ്ക്കും തയാറാണെന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെന്ന പേരില്‍ 51 പേരുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു സര്‍ക്കാര്‍ അടി ചോദിച്ചുവാങ്ങിയെന്നും അദ്ദേഹം സന്നിധാനത്ത് പറഞ്ഞു.

ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം. ഈ മണ്ഡലകാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ആവർത്തിക്കരുത്. 51 പേരുടെ പട്ടിക സുപ്രീകോടതിയില്‍ കൊടുത്ത സര്‍ക്കാര്‍ നടപടി ആകാശത്തു പോയ വടി ഏണിവച്ച് വാങ്ങിയതുപോലെയാണ്. ശത്രുക്കളോടുപോലും ഇതു ചെയ്യരുത്. ശബരിമലയില്‍ തിരക്ക് കുറയുന്നത‌ു കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA