ഭര്‍ത്താവിനു സംശയരോഗം; പിന്തുടര്‍ന്ന പ്രൈവറ്റ് ഡിക്ടറ്റീവുകളെ ഭാര്യ പിടിച്ചു

Stalking-Spying
SHARE

ന്യൂഡല്‍ഹി∙ വീട്ടില്‍നിന്ന് ഇറങ്ങിയതുമുതല്‍ ദിവസം മുഴുവനും തുടര്‍ച്ചായി പിന്തുടര്‍ന്ന മൂന്നുപേരെ യുവതി പിടികൂടി. തിങ്കളാഴ്ചയാണു സംഭവം. പഞ്ചാബി ബാഗിലെ വീട്ടില്‍നിന്നു ഷോപ്പിങ്ങിന് ഇറങ്ങിയതു മുതല്‍ മൂന്നു പേര്‍ യുവതിയെ പിന്തുടര്‍ന്നിരുന്നു. ഉച്ചയോടെ ഇക്കാര്യം ശ്രദ്ധിച്ച യുവതി വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് മൂന്നംഗസംഘത്തെ  പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതോടെയാണ് സംഭവത്തിന്റെ യഥാര്‍ഥ ട്വിസ്റ്റ് പുറത്തുവന്നത്. തന്നെ യുവതി വഞ്ചിക്കുന്നുവെന്ന് സംശയിച്ച് ഭര്‍ത്താവയച്ച സ്വകാര്യ ഡിക്ടറ്റീവുകളാണ് തങ്ങളെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാവിലെ പഞ്ചാബി ബാഗിലെ വീട്ടില്‍നിന്ന് ഷോപ്പിങ്ങിനും സുഹൃത്തുക്കളെ കാണുന്നതിനുമായിട്ടാണ് യുവതി ഇറങ്ങിയത്. ഉച്ചയ്ക്ക് കൊണാട്ട് പ്ലേസിലെത്തിയതോടെ മൂന്നു പുരുഷന്മാര്‍ തന്നെ പിന്തുടരുന്നതായി അവര്‍ ശ്രദ്ധിച്ചു. അവര്‍ തന്നെ ഭയപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഖാന്‍ മാര്‍ക്കറ്റില്‍വച്ചാണ് ഇവരെ പിടികൂടുന്നത്.

എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് തന്റെ ഭര്‍ത്താവ് അയച്ച പ്രൈവറ്റ് ഡിക്ടറ്റീവുകളാണ് അതെന്നു യുവതി അറിയുന്നത്. യുവതിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ പ്രൈവറ്റ് ഡിക്ടറ്റീവുകളെ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഭര്‍ത്താവിനെ വിളിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഹേമന്ത് അഗര്‍വാള്‍ (28), ബാബര്‍ അലി (19), അമിത് (22) എന്നിവരാണ് അറസ്റ്റിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA