കോട്ടയം സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കില്ല; ഭാര്യ സ്ഥാനാർഥിയാകില്ല: ജോസ് കെ. മാണി

Jose-K-Mani
SHARE

കാസർകോട്∙ കോട്ടയം ലോക്സഭാ മണ്ഡലം കോൺഗ്രസിനു വിട്ടുകൊടുക്കില്ലെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. കോട്ടയം ഘടകകക്ഷിയുടെ സീറ്റാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. കോട്ടയം സീറ്റ് ഉമ്മൻ ചാണ്ടിക്കു വിട്ടുകൊടുക്കുമോ എന്ന ചോദ്യത്തിനാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

ഭാര്യ നിഷാ ജോസ് കെ. മാണി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവും അദ്ദേഹം നിഷേധിച്ചു. തന്റെ ഭാര്യ മൽസരിക്കില്ല. സ്ഥാനാർഥിയെ കേരള യാത്രയ്ക്ക് ശേഷം തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു.

2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോട്ടയം മണ്ഡലത്തിൽ നിന്നു വിജയിച്ച ജോസ് കെ.മാണി കഴിഞ്ഞ ജുലൈയിൽ രാജ്യസഭാംഗമായതിനെ തുടർന്നു ലോക്സഭാ അംഗത്വം രാജിവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA