ADVERTISEMENT

വാഷിങ്ടൺ ∙ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി പണം സമാഹരിക്കുന്നതിനായാണ് നടപടി.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രഖ്യാപനത്തില്‍ മെക്സിക്കന്‍ മതിലിന്റെ ആവശ്യകത ട്രംപ് ആവര്‍ത്തിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഹരി മരുന്നുകളും കുറ്റവാളികളും ഗുണ്ടാസംഘങ്ങളും അമേരിക്കയിലേക്ക് കടക്കുന്നത് തടയാന്‍ മതില്‍ അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. മതിലിന്റെ നിര്‍മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. 

ഇത് നല്‍കാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാകാത്തതോടെയാണ് ട്രംപ് അടിയന്തരാവസ്ഥയിലേക്ക് കടന്നത്. ട്രംപിന്റെ നടപടിയെ അധികാര ദുര്‍വിനിയോഗമെന്നാണ് ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്. നടപടിയെ എതിർത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരും രംഗത്തുവന്നു.

അടിയന്തരാവസ്ഥ നടപ്പാക്കാനുളള പ്രസ്താവനയ്ക്കെതിരെ അമേരിക്കയിലുടനീളം പ്രതിഷേധമുയർന്നിട്ടുണ്ട്. രാജ്യത്ത് രണ്ടു മാസത്തോളം നിലനിന്ന ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ ട്രംപ് ഒപ്പുവെയ്ക്കുമെന്നാണ് സൂചന. അനധികൃത കുടിയേറ്റം തടയാനാണ് മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഉദ്ദേശം 20 ബില്യൺ ഡോളർ ചെലവു വരുന്ന പദ്ധതി തിരഞ്ഞെടുപ്പ് വേളയിൽ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com