ADVERTISEMENT

ശ്രീനഗർ∙ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ സുരക്ഷാവീഴ്ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവർണർ ആരോപിച്ചു.

ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ല. സംസ്ഥാനത്തു നിന്ന് ഭീകരവാദത്തിന്റെ ഓരോ അടയാളവും ഇല്ലാതാക്കും. ഭീകരർക്കെതിരെ സർക്കാർ നടപടികൾ വിജയം കാണുന്നതിന്റെ നിരാശ കാരണമാണു ഭീകരാക്രമണം ഉണ്ടായത്. അഫ്ഗാനിൽ നടത്തുന്നതിനു സമാനമായ ആക്രമണമാണ് കശ്മീരിൽ ഉണ്ടായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകര സംഘടനകളിലേക്ക് ഒരാൾ പോലും പോയിട്ടില്ല. കല്ലേറും അവസാനിച്ചു.

ഭീകരാക്രമണത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്താൻ കരസേന, സിആർ‌പിഎഫ്, ബിഎസ്എഫ്, കശ്മീർ പൊലീസ് നേതൃത്വങ്ങൾ വരും ദിവസങ്ങളിൽ ചർച്ച നടത്തും. പുൽവാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിനു നേരെയാണ് ചാവേർ ആക്രമണം ഉണ്ടായത്. 44 സിആർപിഎഫ് ജവാന്മാര്‍ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ആക്രമണത്തിനു പിന്നാലെ ജമ്മുവില്‍ മൊബൈൽ‌ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com