ADVERTISEMENT

തിരുവനന്തപുരം∙ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 12, ആര്‍എംപി 1 സ്വതന്ത്രര്‍ 2 സീറ്റുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് 17, യുഡിഎഫ് 12, ആര്‍എംപി 1 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില. വൈറ്റിലജനത, ലില്ലി, പുറത്തൂര്‍ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ചാമവിളപ്പുറം, നാരായണവിലാസം, കൈപ്പുഴ പോസ്റ്റോഫീസ്, പ്ലാമുടി, മംഗലം വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ജില്ലാകോടതി, ഇളയൂര്‍ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നാണ് സ്വതന്ത്രര്‍ നേടിയത്.

എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍

കൊല്ലം - ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് - പെരുമ ഡിവിഷന്‍ - ഗീതാ ബാലകൃഷ്ണന്‍ - 1055, പത്തനംതിട്ട - റാന്നി ഗ്രാമ പഞ്ചായത്ത് - പുതുശേരിമല പടിഞ്ഞാറ് - സുധാകുമാരി - 55, ആലപ്പുഴ - കായംകുളം മുനിസിപ്പാലിറ്റി - എരുവ - സുഷമ അജയന്‍ - 446, കൈനകരി ഗ്രാമപഞ്ചായത്ത് - ഭജനമഠം - ബീനാ വിനോദ് - 105, എറണാകുളം - കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - വൈറ്റില ജനത - ബൈജു യേശുദാസ് - 58, തൃശൂര്‍ - ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് - കോലോത്തുംകടവ് - അനുഷാ സുനില്‍ - 208, അരിമ്പൂര്‍ ഗ്രാമ പഞ്ചായത്ത് - വിളക്കുമാടം - സജീഷ്. സി. ജി - 354, പാലക്കാട് - തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് - കറുകപുത്തൂര്‍ - ടി.പി.സലാമു - 248, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് - ലില്ലി - അംബിക. പി - 46, മലപ്പുറം - തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് -പുറത്തൂര്‍ - സി.ഒ. ബാബുരാജ് - 265, കോഴിക്കോട് - പുതുപ്പാടി ഗ്രാമ പഞ്ചായത്ത് - വെസ്റ്റ് കൈതപ്പൊയില്‍ - രാകേഷ്. പി. ആര്‍ - 187, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് - നരയംകുളം - ശ്രീനിവാസന്‍ മേപ്പാടി - 299, കണ്ണൂര്‍ - കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് - എളമ്പാറ - ആര്‍.കെ.കാര്‍ത്തികേയന്‍ - 269, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി - കാവുമ്പായി - ഇ.രാജന്‍ - 245, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് - വെള്ളാംഞ്ചിറ - കെ.മോഹനന്‍ - 639.

∙ യുഡിഎഫ് വിജയിച്ച വാര്‍ഡുകള്‍

തിരുവനന്തപുരം - കള്ളിക്കാട് ഗ്രാമപഞ്ചായത്ത് - ചാമവിളപ്പുറം - സദാശിവന്‍ കാണി - 145, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് - പ്ലാമ്പഴിഞ്ഞി - റ്റി.പ്രഭ - 193, ആലപ്പുഴ - കരുവാറ്റ ഗ്രാമപഞ്ചായത്ത് - നാരായണ വിലാസം - സുകുമാരി - 108, കോട്ടയം - നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് - കൈപ്പുഴ പോസ്റ്റാഫീസ് - ഷിബു ചാക്കോ - 17, എറണാകുളം - ഒക്കല്‍ ഗ്രാമ പഞ്ചായത്ത് - ചേലാമറ്റം - ജീനാ ബെി - 60, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് - പ്ലാമുടി - ബിന്‍സി എല്‍ദോസ് - 14, കുന്നുകര ഗ്രാമ പഞ്ചായത്ത് - കുന്നുകര ഈസ്റ്റ് - ലിജി ജോസ് - 328, പാലക്കാട് - പാലക്കാട് മുനിസിപ്പാലിറ്റി - കല്‍പ്പാത്തി - വിബിന്‍.പി.എസ്സ് - 421, അഗളി ഗ്രാമ പഞ്ചായത്ത് - പാക്കുളം - ജയറാം - 14, മലപ്പുറം - വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ചെമ്പ്രശ്ശേരി - റ്റി.എച്ച്. മൊയ്തീന്‍ - 311, കോഴിക്കോട് - താമരശ്ശേരി ഗ്രാമ പഞ്ചായത്ത് - പള്ളിപ്പുറം - എന്‍.പി.മുഹമ്മദലി മാസ്റ്റര്‍ - 369, വയനാട് - നെന്മേനി ഗ്രാമ പഞ്ചായത്ത് - മംഗലം - കെ.സി.പത്മനാഭന്‍ - 161.

∙ആര്‍എംപി വിജയിച്ച വാര്‍ഡ്

കോഴിക്കോട് - ഒഞ്ചിയം ഗ്രാമപഞ്ചായത്ത് - പുതിയോട്ടുംകണ്ടി - പി. ശ്രീജിത്ത് - 308.

∙സ്വതന്ത്രര്‍ വിജയിച്ച വാര്‍ഡുകള്‍

ആലപ്പുഴ - ആലപ്പുഴ മുനിസിപ്പാലിറ്റി - ജില്ലാകോടതി - ബി. മെഹബൂബ് - 524, മലപ്പുറം - കാവനൂര്‍ ഗ്രാമപഞ്ചായത്ത് - ഇളയൂര്‍ - ഷാഹിന - 40.

തിരുവനന്തപുരം

കള്ളിക്കാട് പഞ്ചായത്തിലെ ചാമവിളപ്പുറം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.സദാശിവൻ കാണി വിജയിച്ചു. ഭൂരിപക്ഷം–143. സിപിഐയുടെ സിറ്റിങ് സീറ്റാണു പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി വാർ‍ഡിൽ കോൺഗ്രസ് സ്ഥാനാർഥി ടി.പ്രഭ 193 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാർഥി എൽ.സുജകുമാരി രണ്ടാം സ്ഥാനത്തെത്തി.

കൊല്ലം

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പെരുമൺ ഡിവിഷനിൽ സിപിഎം സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ഗീതാ ബാലകൃഷ്ണൻ വിജയിച്ചു. ഭൂരിപക്ഷം 1055 വോട്ട്. ഗീതാ ബാലകൃഷ്ണനു 3083 വോട്ടും ബിജെപിയിലെ എ.ഗീതയ്ക്കു 2028 വോട്ടും കോൺഗ്രസിലെ അശ്വതി അശോകിനു 1473 വോട്ടും കിട്ടി. 

ആലപ്പുഴ

നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ച ബി.മെഹബൂബിന് 521 വോട്ടിന്റെ ജയം. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി മെഹബൂബ് കൗൺസിലർ സ്ഥാനം രാജി വച്ച ഒഴിവിലാണു തിരഞ്ഞെടുപ്പു നടന്നത്.

കായംകുളം നഗരസഭയിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സുഷമ അജയൻ 446 വോട്ടിനു ജയിച്ചു. സുഷമയുടെ ഭർത്താവ് അജയൻ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. കരുവാറ്റ പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. എസ്.സുകുമാരിക്കു 108 വോട്ട് ഭൂരിപക്ഷം. കൈനകരി പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ബീന വിനോദ് 105 വോട്ടിനു ജയിച്ചു.

പത്തനംതിട്ട

റാന്നി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. ബിജെപി രണ്ടാം സ്ഥാനത്തെത്തി.

കോട്ടയം

നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിൽനിന്ന് കേരള കോൺഗ്രസ് (എം) സീറ്റു പിടിച്ചെടുത്തു. കേരള കോൺഗ്രസിലെ ഷിബു ചാക്കോ വിജയിച്ചു.

എറണാകുളം

മൂന്നു സീറ്റുകളിൽ യുഡിഎഫിനും ഒരു സീറ്റിൽ എൽഡിഎഫിനും ജയം. കൊച്ചി നഗരസഭ 52–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ബൈജു തോട്ടാളി 58 വോട്ടിനു ജയിച്ചു. ഡിവിഷൻ യു‍‍ഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

കോട്ടപ്പടി പഞ്ചായത്ത്‌ ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ബിൻസി എൽദോസ് 14 വോട്ടിനു ജയിച്ചു. ഈ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 

കുന്നുകര പഞ്ചായത്ത്‌ കുന്നുകര ഈസ്റ്റ്‌ വാർഡ് യുഡിഎഫ് നിലനിർത്തി. ഇവിടെ ലിജി ജോസ് 328 വോട്ടിനു ജയിച്ചു. ഒക്കൽ പഞ്ചായത്ത്‌ ചേലമറ്റം വാർഡും യുഡിഎഫ് നിലനിർത്തി. ഇവിടെ ഷീന ബെന്നി 60 വോട്ടിനാണു ജയിച്ചത്.

തൃശൂർ

ചാഴൂർ, അരിമ്പൂർ ഗ്രാമപഞ്ചായത്തു വാർഡുകൾ എൽഡിഎഫ് നിലനിർത്തി. ചാഴൂരിൽ ബിജെപി രണ്ടാമതെത്തി.

പാലക്കാട്

നഗരസഭ രണ്ടാം വാർഡ് കൽപാത്തിയിൽ കോൺഗ്രസ് സ്ഥാനാർഥി പി.എസ്.വിബിൻ 421 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിബിന് 885 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥികളായ ബിജെപിയുടെ എൻ. ശാന്തകുമാരന്‍ 464 വോട്ടും സിപിഎമ്മിന്റെ പി.സത്യഭാമ 309 വോട്ടും നേടി. കോൺഗ്രസിന്റെ കൗൺസിലറായ വി. ശരവണൻ രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 

നെല്ലിയാമ്പതി പഞ്ചായത്തിൽ 166 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ജയിച്ചു. തിരുമിറ്റക്കേ‍ാട് പഞ്ചായത്ത് 16ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി.സലാം 248 വോട്ടിന്റെ ഭൂരിപക്ഷത്തിലും അഗളി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസിലെ ജയറാം 13  വോട്ടിനും വിജയിച്ചു.

കോഴിക്കോട്

ഒഞ്ചിയം പഞ്ചായത്ത് 5ാം വാ‍ർഡിൽ 308 വോട്ടിന് ആർഎംപിയുടെ പി.ശ്രീജിത് വിജയിച്ചു. സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയെയാണു തോൽപിച്ചത്. ബിജെപി മൂന്നാമതായി. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. വിജയത്തോടെ പഞ്ചായത്തിൽ ആർഎംപി ഭരണം നിലനിർത്തി.  

പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിൽ സിപിഎമ്മിന്റെ പി.ആർ.രാഗേഷ് 167 വോട്ടിനു ജയിച്ചു. എൽഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ ഇനി സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിക്കും. എൽഡിഎഫിനു സംവരണ അംഗം ഇല്ലാത്തതിനാൽ ഇതുവരെ കോൺഗ്രസാണു പഞ്ചായത്ത് ഭരിച്ചിരുന്നത്. ജനറൽ സീറ്റിലെ അംഗത്തെ രാജിവയ്പ്പിച്ചാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയത്. 

കോട്ടൂർ പഞ്ചായത്ത് നരയംകുളം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ മേപ്പാടി ശ്രീനിവാസൻ 308 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ചെങ്ങോടുമലയിലെ ക്വാറി ഉടമയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നപ്പോൾ പഞ്ചായത്തംഗം ടി.കെ.രഗിൻലാൽ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

താമരശേരി പഞ്ചായത്ത് പള്ളിപ്പുറം വാർഡിൽ യുഡിഎഫിലെ എൻ.പി.മുഹമ്മദലി (മുസ്‍ലിം ലീഗ്) 368 വോട്ടുകൾക്കു ജയിച്ചു. യുഡിഎഫ് സീറ്റ് നിലനിർത്തി.

വയനാട്

നെന്മേനി പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമുള്ള പഞ്ചായത്തിൽ എൽഡിഎഫിനാണു ഭൂരിപക്ഷം. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് പീഡന കേസിൽ സ്ഥാനം രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കണ്ണൂർ

കണ്ണൂരിൽ തദ്ദേശ സ്ഥാപനങ്ങളിലെ 3 വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ മൂന്നിലും എൽഡിഎഫിനു വിജയം. ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി വാർഡിൽ സിപിഎമ്മിലെ ഇ.രാജൻ, കല്യാശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ വാർഡിൽ സിപിഎമ്മിലെ കെ.മോഹനൻ, കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ ആർ.കെ.കാർത്തികേയൻ എന്നിവർ വിജയികളായി.

ഉപതിരഞ്ഞെടുപ്പ് ഫലം: കാവുമ്പായി (ശ്രീകണ്ഠാപുരം നഗരസഭ)  1. ഇ രാജു - സിപിഎം- 415,  2. ടി.മാധവന്‍- കോണ്‍ഗ്രസ്- 170. വെള്ളാഞ്ചിറ (കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്) 1. കെ മോഹനന്‍ - സിപിഎം- 731  2. പ്രമോദ്- കോണ്‍ഗ്രസ്- 92. എളമ്പാറ (കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്) 1. എ.കെ.കാര്‍ത്തികേയന്‍- എല്‍ഡിഎഫ് സ്വതന്ത്രന്‍- 593 2. ഇ.നാരായണന്‍- ബിജെപി- 98 3. കെ.എം.പ്രേമരാജന്‍- കോണ്‍ഗ്രസ്- 324.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com