ADVERTISEMENT

ദുബായ് ∙ നോർക്കയിൽ എൻആർഐ വനിത സെൽ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി വനിതകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ലക്ഷ്യമിട്ടാണ് നോർക്കയുടെ നേതൃത്വത്തിൽ എൻആർഐ വനിത സെൽ രൂപീകരിക്കുന്നതെന്നു ദുബായിൽ ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. 

പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു എൻആർഐ നിർമാണ കമ്പനിയും തൊഴിലാളി സംരഭകങ്ങൾക്കായി കോർപ്പറേറ്റീവ് സൊസൈറ്റിയും രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണ്. ലോകകേരള സഭയുടെ ഉപസമിതികൾ സമർപ്പിച്ച പത്തു ശുപാർശകൾ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്തുപോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് വനിതാ സെല്ലുകൾ രൂപീകരിക്കുന്നത്.

cm-at-dubai-crowd
ദുബായിൽ ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ.

എൻആർഐ നിർമാണ കമ്പനിയിൽ പ്രവാസികൾക്കു നിക്ഷേപം നടത്താം. ഇതു വികസനത്തിനു ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ബാങ്കിന്റെ സാധ്യത സർക്കാർ പരിശോധിച്ചു വരികയാണ്. നിക്ഷേപത്തിനു ലാഭവീതം നൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com