ADVERTISEMENT

മലപ്പുറം∙ എടവണ്ണ പന്നിപ്പാറ തൂവക്കാട്ട് പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രാത്രിയേറെ വൈകി തീ നിയന്ത്രണ വിധേയമാക്കി. എയർപോർട്ട് ഫയർ എൻജിനുകൾ ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയിട്ടുണ്ട്. പൊട്ടിത്തെറി സാധ്യതയുള്ളതിനാൽ ആളുകൾ അകന്നു നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പെയിന്റ് നിർമാണത്തിനുള്ള വസ്‌തുക്കൾ ഭൂമിക്കടിയിലെ ടാങ്കുകളിലാണു സംഭരിച്ചിരിക്കുന്നത്. ഈ ടാങ്കുകൾ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്നതാണു തീയണയ്‌ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗോഡൗണിന്റെ 50 മീറ്റർ ചുറ്റളവിലെ കൃഷി നശിച്ചു. സമീപത്തെ വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.

Malappuram-paint-godown-fire2
മലപ്പുറം എടവണ്ണയിൽ പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com