ADVERTISEMENT

വാഷിങ്ടൻ∙ ഇന്ത്യ – പാക്ക് പ്രശ്നങ്ങൾ അവസാനിക്കുന്നുവെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നത്തിൽ ഒരു ശുഭവാർത്തയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യുഎസും ചൈനയുമടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

അടുത്തുതന്നെ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും ഒരു ശുഭവാർത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിഷയത്തിൽ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്നങ്ങള്‍ അതിന്റെ അവസാനത്തേക്ക് എത്തുന്നുവെന്നാണു പ്രതീക്ഷിക്കുന്നത്. ദശാബ്ദങ്ങളായി ഇവ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വിയറ്റ്നാമിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തിനുപിന്നാലെ ഇന്ത്യയെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് പിന്തുണ അറിയിച്ചത്.

English Summary: We Have Some Reasonably Decent News From India, Pakistan: Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com