ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ െൈസനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.

pak-fighter1

പാക് വ്യോമസേനയുടെ എഫ്-16 വിമാനമാണ് ഇന്നലെ ഇന്ത്യന്‍ മിഗ് 21 വിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തിയത്. പാക്കിസ്ഥാന്റെ 7-വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ആക്രമണത്തിനു ശ്രമിച്ച പാക് വിമാനം വെടിവച്ചിട്ടെന്നും പാക് അധിനിവേശ കശ്മീരിലാണ് ഈ വിമാനം വീണതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടെ ഇന്ത്യയുടെ മിഗ് 21 നഷ്ടമായെന്നും പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com