ADVERTISEMENT

ന്യൂഡൽഹി∙ 1999ൽ കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയുടെ ഫ്ലൈറ്റ് ലഫ്റ്റന്റ് കെ.നചികേത പാക്ക് പിടിയിലായിരുന്നു. നിരന്തരമായ കൂടിക്കാഴ്ചകൾക്കും എഴുത്തുകുത്തുകൾക്കും ശേഷം എട്ടാം ദിവസമാണ് അദ്ദേഹത്തെ മോചിപ്പിക്കുന്നത്. നചികേതയുടെ മോചനത്തിനായി മുൻനിരയിൽ പ്രവർത്തിച്ചിരുന്നത് അന്ന് ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന ജി.പാർഥസാരഥിയാണ്. ദേശീയ മാധ്യമത്തോട് നചികേതയുടെ മോചന ദിവസം ഓർത്തെടുക്കുകയാണ് അദ്ദേഹം.

ഒരുദിവസം പാക്ക് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് തനിക്കൊരു ഫോൺ സന്ദേശമെത്തി. ഇവിടെയെത്തി നമ്മുടെ പൈലറ്റിനെ കൂട്ടിക്കൊണ്ടു പോകാൻ. പ്രധാനമന്ത്രി നവാസ് ഷെരീഫ് നചികേതയുടെ മോചനത്തിന് അനുമതി നൽകിയെന്നും അവര്‍ പറഞ്ഞു. ജിന്ന റോഡിൽ പാക്കിസ്ഥാനി ഉദ്യോഗസ്ഥർ വാർത്താസമ്മേളനങ്ങൾ നടത്താറുള്ള ഓഫിസിൽ എത്താനായിരുന്നു നിര്‍ദേശം. അവിടേക്കു പോകാൻ താന്‍ വിസമ്മതിച്ചു. അതോടെ അക്ഷമരായ അവർ ഞങ്ങൾ പൈലറ്റിനെ മോചിപ്പിക്കുകയാണെന്ന് ഉച്ചത്തിൽ പറയുകയും ചെയ്തുവെന്ന് പാർഥസാരഥി ഓർക്കുന്നു.

എന്നിട്ടും പോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഞാൻ. ഒരു ഇന്ത്യൻ പൈലറ്റിനെ പരിഹാസ്യനാക്കാനുള്ള നിങ്ങളുടെ ശ്രമത്തിന് കൂട്ടുനിൽക്കില്ല. വിദേശകാര്യ ഓഫിസിലേക്ക് വരില്ല. ജനീവ കൺവൻഷൻ ഉടമ്പടി അനുസരിച്ച് പാക്കിസ്ഥാനാണ് യുദ്ധത്തടവുകാരനെ ഇന്ത്യയ്ക്കു കൈമാറേണ്ടതെന്നും അറിയിച്ചു. തുടർന്ന് അന്നു വൈകിട്ടുതന്നെ അവർ നചികേതയെ കൈമാറി. പിറ്റേദിവസം തന്നെ വാഗാ അതിർത്തി വഴി അദ്ദേഹത്തെ ഇന്ത്യയിലെത്തിച്ചുവെന്നും പാർഥസാരഥി കൂട്ടിച്ചേർത്തു.

20 വർഷങ്ങൾക്കു ശേഷം അതേ അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. പാക്ക് വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യൻ വൈമാനികൻ അവരുടെ കസ്റ്റ‍ഡിയിൽ അകപ്പെടുകയായിരുന്നു. അതേസമയം, പാക്ക് സൈനികർ വളരെ നന്നായിട്ടാണു പെരുമാറിയതെന്ന് നചികേത വ്യക്തമാക്കിയിരുന്നു.


English Summary: When an Indian Pilot Was Captured By Pakistan, G Parthasarathy remembering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com