ADVERTISEMENT

ന്യൂഡൽഹി ∙ ശശി തരൂർ എംപിയുടെ ഹർജിയെ തുടർന്നു തനിക്കെതിരെ എഫ്ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകൻ അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയും നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു നടപടി. 

ഇതോടെ ഈ വിഷയത്തിൽ അർണബിനെതിരെ കേസെടുക്കാൻ സാഹചര്യമൊരുങ്ങി. സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനു തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇമെയിൽ ഹാക്ക് ചെയ്തു രഹസ്യരേഖകള്‍ മോഷ്ടിച്ചെന്നാണു തരൂരിന്റെ ആരോപണം.

English Summary: Delhi HC Dismisses Republic TV And Arnab Goswami's Pleas For Quashing FIR Registered on Shashi Tharoor's Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com