ADVERTISEMENT

രജൗറി∙ ജമ്മു കശ്മീരിൽ രജൗറിക്ക് സമീപം നിയന്ത്രണരേഖയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും. 24 മണിക്കൂറിനിടെ ഇതു മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. രാവിലെ 10.30തോടെയാണു പാക്ക് ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടങ്ങിയത്. പിന്നാലെ രജൗറിയിലെതന്നെ നൗഷേറ, സുന്ദർബാനി സെക്ടറുകളിൽ വെടിവയ്പ്പുമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

രജൗറിയിലും പൂഞ്ചിലും നിയന്ത്രണരേഖയിൽനിന്ന് 5 കിലോമീറ്റർ അകലെ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പുലർച്ചെ നാലര വരെ രജൗറിയിൽ നിയന്ത്രണരേഖയിൽ കനത്ത വെടിവയ്പ്പുണ്ടായിരുന്നു. ചൊവ്വാ രാത്രിയിലും റജൗറിയിലെ നൗഷേറ, പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറുകളിലും കനത്ത വെടിവയ്പ്പുണ്ടായിരുന്നു. രജൗറിയിലെ ഈ വെടിവയ്പ്പിൽ ഒരു സൈനികനു പരുക്കേൽക്കുകയും ചെയ്തു.

English Summary: Heavy Shelling, Firing By Pak Along Line of Control In Jammu's Rajouri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com