ADVERTISEMENT

തിരുവനന്തപുരം ∙ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ 8ന് പൂര്‍ത്തീകരിക്കുമെന്നു സിപിഎം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷണന്‍‌. സിപിഎം സ്ഥാനാര്‍ഥികളെ 9ന് പ്രഖ്യാപിക്കും. ജയസാധ്യത നോക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍വിധി ഇല്ല. ഒരാളെയും പാര്‍ട്ടി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

പിബി അനുമതിയോടെയേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ. എല്‍ഡിഎഫ് എന്നാല്‍ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നതാണ്. അവര്‍ക്കും സീറ്റുകള്‍ നല്‍കിയേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്ന പേരുകള്‍ക്കു പുറമേ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ വേറേ പേരുകള്‍ പറഞ്ഞാല്‍ അതും പരിഗണിക്കും. മിക്ക ഘടകക്ഷികളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആവശ്യം ന്യായമാണ്. പക്ഷേ എങ്ങനെവേണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും.

8ന് ശുഭവാര്‍ത്ത അറിയാം. ആരും മുന്നണി വിടുമെന്നു പ്രതീക്ഷിക്കേണ്ട. എല്‍ഡിഎഫില്‍ അളു കൂടുതലായതിനാല്‍ സീറ്റ് കൊടുക്കാന്‍ തികയാത്ത അവസ്ഥയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു കാരണവശാലും ബിജെപി ജയിക്കില്ല. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. യുഡിഎഫില്‍ നില്‍ക്കുന്ന പി.ജെ.ജോസഫിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. 

English Summary: Kodiyeri Balakrishnan about Lok Sabha CPIM Candidates Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com