ADVERTISEMENT

ന്യൂഡ‍ൽഹി∙ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. 15 അംഗ യുഎൻ രക്ഷാസമിതിയിൽ ഇതുസംബന്ധിച്ച പുതിയ പ്രമേയം കൊണ്ടുവരും. മുൻകാലങ്ങളിൽ 3 തവണ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അധികാരമുള്ള ചൈന ഇടപെട്ട് അതു തള്ളിക്കളയുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുഎസും ബ്രിട്ടനും ഫ്രാൻസും കഴിഞ്ഞയാഴ്ച പ്രമേയം കൊണ്ടുവന്നിരുന്നു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദ് അസ്ഹറിന് രാജ്യാന്തര തലത്തിൽ യാത്രാ വിലക്ക് ഉണ്ടാകും. സ്വത്തുക്കൾ മരവിപ്പിക്കും ആയുധങ്ങൾ കൈവശം വയ്ക്കാനാകില്ല. ഇങ്ങനെയൊരു നീക്കം നടന്നാൽ അതു പാക്കിസ്ഥാന് ശക്തമായ അടിയാകും. സ്വന്തം രാജ്യത്ത് സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാതിരിക്കാൻ അവർക്കാകില്ല. 

അസ്ഹറിനെ ആഗോള ഭീകരനാക്കി മുദ്രകുത്തുന്ന നിർദേശം കഴിഞ്ഞ 10 വർഷത്തിനിടെ ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തുന്നത് ഇതു നാലാം തവണയാണ്. 2009ൽ ഇന്ത്യ ഈ നിർദേശവുമായി എത്തിയിരുന്നു. 2016ൽ പി–3 രാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാൻസ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യ വീണ്ടും ഈ നിർദേശം വച്ചു. പഠാൻകോട്ട് ആക്രമണത്തിനു പിന്നാലെയാണിത്. 2017ലും പി–3 രാജ്യങ്ങളുടെ പിന്തുണയോടെ നിർദേശം കൊണ്ടുവന്നു. എന്നാൽ എല്ലാത്തവണയും വീറ്റോ അധികാരമുള്ള ചൈന ഈ നിർദേശത്തെ തള്ളുകയായിരുന്നു. പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് രക്ഷാസമിതി പ്രസ്താവനയിറക്കിയിരുന്നു. ഈ പ്രസ്താവനയെ ചൈനയ്ക്കും പിന്തുണയ്ക്കേണ്ടി വന്നു.

English Summary: India reaching out to all UNSC members seeking support to ban Masood Azhar by UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com