ADVERTISEMENT

തിരുവനന്തപുരം ∙ പൊതുതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണമേഖലാ എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. അനിൽകാന്ത് വിജിലൻസ് ഡയറക്ടറായി പോയ ഒഴിവിലാണു നിയമനം. ഷെയ്ഖ് ദർവേഷ് സാഹിബാണ് ഉത്തരമേഖല എഡിജിപി. രാജേഷ് ദിവാൻ വിരമിച്ചശേഷം ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ടോമിൻ ജെ.തച്ചങ്കരിയാണു കോസ്റ്റൽ പൊലീസ് എഡിജിപി. തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാറിനെ കണ്ണൂർ റേഞ്ചിലേക്കു മാറ്റി നിയമിച്ചു. ബൽറാം കുമാർ ഉപാദ്ധ്യായയാണ് പുതിയ തൃശൂർ റേഞ്ച് ഐജി. അശോക് യാദവാണ് തിരുവനന്തപുരം റേഞ്ച് ഐജി. സഞ്ജയ് കുമാർ ഗരുഡനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും നിലവിലെ കമ്മീഷണർ സുരേന്ദ്രനെ കൊച്ചി കമ്മീഷണറായും നിയമിച്ചു.

എ.വി.ജോർജിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. പൊലീസ് ഘടനയിൽ മാറ്റം വരുത്താനുള്ള മന്ത്രിസഭാ യോഗതീരുമാനം തൽക്കാലത്തേക്കു മരവിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഒരു എഡിജിപിയുടെ കീഴിലേക്ക് മാറ്റാനായിരുന്നു നേരത്തേയുള്ള തീരുമാനം.

English Summary: Top level reshuffle in Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com