ADVERTISEMENT

ലക്നൗ ∙ ശിലാഫലകത്തിൽ പേരില്ലാത്തതിനെ ചൊല്ലി ഉത്തർപ്രദേശിൽ ബിജെപിയുടെ എംപിയും എംഎല്‍എയും തമ്മിൽ പൊതുജനമധ്യത്തിൽ തമ്മിലടി. ചെരുപ്പൂരി അടിയിലും അസഭ്യവർഷത്തിലുമാണു സംഭവം കലാശിച്ചത്. പ്രാദേശിക റോഡ് നിർമാണത്തിന്റെ ശിലാഫലകമാണു ജനപ്രതിനിധികളെ ‘പ്രകോപിപ്പിച്ചത്’.

സാന്‍റ് കബീര്‍ നഗറിലെ എംപി ശരദ് ത്രിപാദിയും മെന്ദ്‌വാൾ‌ എംഎൽഎ രാകേഷ് സിങ് ബാഗലുമാണു പാർട്ടിക്കു നാണക്കേടുണ്ടാക്കി തമ്മിലടിച്ചത്. തന്റെ പേര് ശിലാഫലകത്തിൽ ചേർക്കാതിരുന്നത് എന്താണെന്നു ചോദിച്ചു ശരദ് ത്രിപാദിയാണു തർക്കം തുടങ്ങിയത്.

സംസാരിക്കുന്നതിനിടെ എംപി ചെരുപ്പൂരി ആദ്യം അടിച്ചു. രാകേഷ് സിങ് ചെരുപ്പുകൊണ്ടു തിരിച്ചടിച്ചു. അടി മുറുകിയതോടെ പൊലീസ് ഉദ്യോഗസ്ഥരും മറ്റു നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റി ശാന്തരാക്കിയത്.

sharad-tripathi-rakesh-baghel
ശരദ് ത്രിപാദിയും രാകേഷ് സിങ് ബാഗലും. ചിത്രം: ട്വിറ്റർ

English Summary: BJP Lawmakers in Uttar Pradesh thrash each other with shoes in fight for credit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com