ADVERTISEMENT

ശ്രീനഗർ ∙ മധ്യ കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ നിന്നു സൈനികനെ  തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരം വസ്തുതാപരമല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. 

ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റജിമെന്റിലെ മുഹമ്മദ് യസീനെയാണ് വെള്ളിയാഴ്ച വൈകിട്ടു മുതൽ കാണാതായത്. വീട്ടിൽ ചിലരെത്തി കൊണ്ടുപോവുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭീകരർ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിവരം.

അതേസമയം, നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക്ക് പ്രകോപനമുണ്ടായി. കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഷാപൂർ,കെർണി സെക്ടറുകളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി ചെറുത്തുനിന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com