ADVERTISEMENT

ഇസ്‍ലാമാബാദ്∙ ബാലാക്കോട്ടിൽ ജയ്ഷ് ഭീകരകേന്ദ്രത്തിനെതിരെ ഇന്ത്യ വ്യോമാക്രമണം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദേശമാധ്യമങ്ങളെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതെ പാക്കിസ്ഥാൻ. ഇന്ത്യ തകർത്ത ജയ്ഷ് ഭീകരക്യാംപിന്റെ ദൃശ്യങ്ങളെടുക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി മാധ്യമങ്ങളെ പ്രവേശിപ്പിക്കുമെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ അത് അനുവദിച്ചിട്ടില്ല.

കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യാന്തരമാധ്യമം റോയിട്ടേഴ്സിന്റെ സംഘം പാക്ക് മദ്രസ സന്ദർശിക്കാൻ ശ്രമിച്ചത്. ഓരോ തവണയും പ്രദേശത്തോടു ചേർന്നു ചെല്ലുമ്പോൾ അവിടേക്കുള്ള വഴി അടച്ചിരിക്കുകയാണെന്ന സന്ദേശമാണ് മാധ്യമസംഘത്തിന് പ്രദേശവാസികളിൽനിന്നു ലഭിക്കുന്നത്. മുൻപ് രണ്ടു തവണ പാക്ക് സൈനിക വക്താവ് മാധ്യമങ്ങളെ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ മോശം കാലവസ്ഥയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി സന്ദർശനം സൈന്യം അനുവദിച്ചിരുന്നില്ല.

ഇന്ത്യൻ ആക്രമണത്തിൽ ജയ്ഷിന്റെ ഏറ്റവും വലിയ ഭീകരക്യാംപാണു തകർന്നതെന്നും ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടുവെന്നുമാണ് സൈനിക വൃത്തങ്ങളും സർക്കാരും അറിയിച്ചിരുന്നത്. എന്നാൽ ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിൽ ബോംബിടുകയായിരുന്നു ഇന്ത്യയെന്ന് പാക്കിസ്ഥാൻ വാദിച്ചു. ഇതിന്റെ തെളിവുകൾ കാണിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.  

English Summary: Pakistan stops media from visiting madrassa bombed by IAF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com