ADVERTISEMENT

തിരുവനന്തപുരം∙ സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും. കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായിരുന്നു ഗവർണർ പദവി. അതു നഷ്ടപെടുമെന്നല്ലാതെ സ്ഥാനാർഥിത്വം കൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളില്ലെന്നു മന്ത്രി പറഞ്ഞു. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും കടകംപള്ളി പറഞ്ഞു.

മിസോറാം ഗവർണർ പദവി രാജിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം തിരുവനന്തപുരത്ത് ‌ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കടകംപള്ളിയുടെ വിമര്‍ശനം. തിങ്കളാഴ്ചയാണ് കുമ്മനം രാജശേഖരൻ കേരളത്തില്‍ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com