ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കുമെതിരെ അപകീർത്തി കേസ് ഫയൽ ചെയ്ത് ശശി തരൂർ എംപി. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തരൂരിന്റെ മൊഴിയെടുത്തു. 

രവിശങ്കർ പ്രസാദ് 2018 ഒക്ടോബർ 28നു ട്വിറ്റർ വഴി കൊലപാതക കേസിലെ പ്രതി തരൂർ എന്ന പോസ്റ്റ് ഇട്ടു. ഇത് തന്റെ 80 വയസുള്ള അമ്മയോടു പോലും പലരും ചോദിച്ചു.

സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ എന്നാണു ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. പിന്നെ എങ്ങനെയാണു നിയമ മന്ത്രിയും അഭിഭാഷകനുമായ രവി ശങ്കർ പ്രസാദിന് ഇതു കൊലപാതകം എന്നു പറയാൻ കഴിയുക? തികച്ചും അപകീർത്തികരമായ പ്രവർത്തിയാണ്– ഹർജിയിൽ തരൂർ പറഞ്ഞു.

പി.എസ്.ശ്രീധരൻ പിള്ള 2019 മാർച്ച് 5ന് അടൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ 3 ഭാര്യമാരെ കൊലപ്പെടുത്തിയ ആളാണു തരൂർ എന്ന പരാമർശം നടത്തി. ഇത് അപകീർത്തി ഉണ്ടാക്കുന്ന കുറ്റമാണ്. ഈ ഹർജിയിൽ തരൂർ 25നു കോടതിയിൽ മൊഴി നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com