വെള്ളത്തെച്ചൊല്ലി തർക്കം; ആലപ്പുഴയില്‍ പഞ്ചായത്ത് അംഗത്തിനു വെട്ടേറ്റു
Mail This Article
×
മാന്നാർ ∙ കനാൽ വെള്ളത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു പഞ്ചായത്ത് അംഗത്തിനു വെട്ടേറ്റു. ചെന്നിത്തല പഞ്ചായത്ത് അംഗം ഡി.ഗോപാലകൃഷ്ണനാണു കാലിനു വെട്ടേറ്റത്.
കനാലിലെ ഒരു പ്രദേശത്തേക്കു മാത്രം വെള്ളം നൽകുന്നുവെന്ന് ആരോപിച്ചു പ്രദേശത്തു തർക്കമുണ്ടായിരുന്നു. ഒത്തുതീർപ്പിനെത്തിയതായിരുന്നു ഗോപാലകൃഷ്ണൻ. മുൻപു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാണു വെട്ടിയതെന്നും ഇയാള്‍ക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.