ADVERTISEMENT

കോഴിക്കോട്∙ വടകരയിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച് ആർഎംപി. കൊലയാളിയായ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തോൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു തീരുമാനമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ.രമ, പി.കുമാരൻകുട്ടി എന്നിവർ വ്യക്തമാക്കി.

ഇതോടെ ആർഎംപി സ്ഥാനാർഥിയെ വടകരയിൽ മത്സരിപ്പിക്കാനുള്ള തീരുമാനവും പിൻവലിച്ചു. യുഡിഎഫിനു വേണ്ടി പ്രചാരണമുണ്ടാകില്ല. എന്നാൽ പി.ജയരാജനെതിരെ വീടുകൾ കയറി പ്രചാരണം നടത്താനും ആർഎംപി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മറ്റു മണ്ഡലങ്ങളിൽ സിപിഎം, സിപിഐ ഒഴികെയുള്ള മതേതര സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും നേതാക്കൾ പറഞ്ഞു.

വടകരയിലടക്കം ഒരുസ്ഥലത്തും യുഡിഎഫുമായി ധാരണയില്ല. വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ആരെന്നതു വിഷയമല്ലെന്നും നേതാക്കൾ പറഞ്ഞു. നേരത്തേ വടകരയിൽ കെ.കെ.രമ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വം രമയുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ മണ്ഡലം വിട്ടുനൽകേണ്ടതില്ലെന്നായിരുന്നു ഹൈക്കമാൻഡ് നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com