ADVERTISEMENT

ന്യൂഡല്‍ഹി∙ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക്ക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ ആണവ അന്തര്‍വാഹിനി ഉള്‍പ്പെടെ അറബിക്കടലില്‍ സൈനികസന്നാഹം ശക്തമാക്കിയിരുന്നുന്നെന്ന് നാവികസേനാ വൃത്തങ്ങള്‍. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും ആണവപോര്‍മുന വഹിക്കുന്ന അന്തര്‍വാഹിനി ചക്രയും അറുപതോളം യുദ്ധക്കപ്പലുകളും മേഖലയില്‍ വിന്യസിച്ചിരുന്നുവെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു.

നാവികാഭ്യാസത്തില്‍ പങ്കെടുത്തിരുന്ന നാവികസേനയുടെ 60 യുദ്ധക്കപ്പലുകളും തീരരക്ഷാ സേനയുടെ 12 യുദ്ധക്കപ്പലുകളും 60 യുദ്ധവിമാനങ്ങളും പരിശീലന സ്ഥലത്തുനിന്ന് സൈനികവിന്യാസത്തിലേക്കു മാറ്റിയിരുന്നുവെന്നും ശര്‍മ അറിയിച്ചു.

ജനുവരി 19 മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആരംഭിച്ച സൈനികാഭ്യാസം മാര്‍ച്ച് 10-നായിരുന്നു സമാപിക്കേണ്ടത്. എന്നാല്‍ ഫെബ്രുവരി 14-ന് പുല്‍വാമാ ആക്രമണത്തെ തുടര്‍ന്നാണ് പരിശീലനം നിര്‍ത്തിവച്ച് അന്തര്‍വാഹിനകളും യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉത്തര അറബിക്കടലില്‍ വിന്യസിച്ചത്.

ട്രോപെക്‌സ് എന്നു പേരിട്ടിരുന്ന പരിശീലന പരിപാടിയെക്കുറിച്ചും തുടര്‍ന്നു നടത്തിയ സൈനികവിന്യാസത്തെക്കുറിച്ചും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ തിങ്കളാഴ്ച കൊച്ചി നേവല്‍ ബേസില്‍ വിലയിരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com