ADVERTISEMENT

ആലപ്പുഴ ∙ തൃശൂരിൽ മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തിനു ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വഴങ്ങി. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാർ സമ്മതം മൂളിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ഒപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറും കൂടി എത്തുന്നതോടെ പൂരനഗരിയില്‍ മല്‍സരം കടുക്കും.

മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശ‍ൂർ, മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ടി.വി.ബാബു, വയനാട്ടിൽ ആന്റോ അഗസ്റ്റിൻ എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com