ADVERTISEMENT

ശ്രീനഗർ∙ അതിർത്തി വെടിവയ്പ് തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണരേഖയ്ക്കു സമീപം രജൗറിയിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരുക്കേറ്റു.

പുലർച്ചെ സുന്ദർബാനി സെക്ടറിലെ കേറി ബറ്റാൽ മേഖലയിലാണ് പാക്ക് സേന വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അതിർത്തിയിലെ പാക്ക് ആക്രമണം വർധിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com