ADVERTISEMENT

ചേർത്തല∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ, വയനാട് മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിയും വയനാട്ടിൽ പൈലി പൈലി വാത്തിക്കാടുമാണ് എൻഡിഎ സ്ഥാനാർഥികൾ. തൃശൂർ, വയനാട് മണ്ഡലങ്ങൾ ഒഴികെ 3 സീറ്റുകളിൽ സ്ഥാനാർഥികളെ ബിഡിജെഎസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആലത്തൂരിൽ ടി.വി. ബാബു, മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവർ സ്ഥാനാർഥികളാകും.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ ആരെ നിർത്തണമെന്ന് ബിജെപിയുമായി ചർച്ച ചെയ്തു തീരുമാനിക്കും. ബിജെപി ആവശ്യപ്പെട്ടാൽ സീറ്റ് വിട്ടു കൊടുക്കുന്നതുൾപ്പെടെ എന്തു നീക്കുപോക്കിനും തയാറാണെന്നും തുഷാർ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com