ADVERTISEMENT

ധാക്ക∙ ആദ്യ പ്രസവം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പ്‌ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി വൈദ്യലോകത്തെ ഞെട്ടിച്ച്‌ ബംഗ്ലദേശി യുവതി. ആരിഫ സുൽത്താനയെന്ന ഇരുപതുകാരിയാണ് തികച്ചും അസാധാരണമായി പ്രസവിച്ചത്. കഴിഞ്ഞമാസം അവസാനം സുൽത്താന ആണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. മാസം തികയാതെയാണ് ആദ്യകുഞ്ഞിനു ജന്മം നല്‍കിയത്. എന്നാൽ രണ്ടാമതൊരു ഗർഭപാത്രത്തിന്റെ സാന്നിധ്യം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

പ്രസവത്തിനുശേഷം വീട്ടിലേക്കു മടങ്ങിയ സുൽത്താന വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ 26 ദിവസങ്ങൾക്കുശേഷം വീണ്ടും മറ്റൊരു ആശുപത്രിയിലെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടാം ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളുണ്ടെന്നു തിരിച്ചറിയുകയായിരുന്നു. പിന്നീട് ആരിഫ മറ്റൊരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയെന്ന് ഗൈനക്കോളജിസ്റ്റ് ഷീല പോഡാർ പറഞ്ഞു. സിസേറിയനിലൂടെയാണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. അമ്മയും മൂന്നു മക്കളും സുഖമായിരിക്കുന്നു. ആദ്യപ്രസവത്തിനു മുമ്പ് സ്‌കാനിങ് നടത്താത്തതു കൊണ്ടാവാം രണ്ടാം ഗര്‍ഭപാത്രം കണ്ടെത്താന്‍ കഴിയാതിരുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

മൂന്നു കുട്ടികളുണ്ടായതിൽ താൻ സന്തോഷവതിയാണെന്നും ഇവരെ എങ്ങനെ വളർത്തുമെന്നതിൽ ആശങ്കയുണ്ടെന്നും സുൽത്താന പറഞ്ഞു. 6000 ടാക്ക (4,905 ഇന്ത്യൻ രൂപ)യാണ് ഭർത്താവിന്റെ മാസശമ്പളം. ഇത്രയും ചെറിയ തുകയ്ക്ക് വലിയ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കുമെന്ന് അറിയില്ലെന്നും സുൽത്താന പറഞ്ഞു. എന്നാൽ എങ്ങനെയും കുട്ടികളെ സന്തോഷത്തോടെ വളർത്തുമെന്ന് പിതാവ് സുമൻ ബിശ്വാസ് പറഞ്ഞു.

English Summary: Bangladeshi Woman, 20, Gives Birth To Twins One Month After First Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com