ADVERTISEMENT

പത്തനംതിട്ട∙ കോഴിക്കോട് എൻഡിഎ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ കെ.പി.പ്രകാശ് ബാബു റിമാൻഡിൽ. ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ യുവതിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് റിമാൻഡ്. കേസിൽ ജാമ്യം എടുക്കുന്നതിനായി റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായതായിരുന്നു അദ്ദേഹം.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. ഇവയിൽ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com