ADVERTISEMENT

കൊല്ലം ∙ ഓച്ചിറയിൽ നിന്നു കാണാതായ രാജസ്ഥാനി സ്വദേശി പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും പൊലീസ് ഓച്ചിറയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം നവിമുംബൈയിലെ പൻവേലിലെ ചേരിയിൽ നിന്നു കണ്ടെത്തിയ ഇവരെ റോഡ്മാർഗമാണു പൊലീസ് സംഘം ഉച്ചയ്ക്കു 2 മണിയോടെ ഓച്ചിറയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്കു ശേഷം പെൺകുട്ടിയെയും പ്രതിയെയും കോടതിയിൽ ഹാജരാക്കും. രക്ഷിതാക്കൾ ഹാജരാക്കിയ രേഖകൾ പ്രകാരം പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന് കരുനാഗപ്പള്ളി എസിപി അരുൺരാജ് പറഞ്ഞു.

പെൺകുട്ടിക്ക് കൗൺസലിങ് നൽകിയ ശേഷം വൈദ്യപരിശോധനയ്ക്കു വിധേയയാക്കും. രക്ഷിതാക്കൾക്കൊപ്പം പോകാൻ തയാറായില്ലെങ്കിൽ സാമൂഹികനീതി വകുപ്പിന്റെ മഹിളാമന്ദിരത്തിലേക്കു മാറ്റും. വിശദമായി ചോദ്യം ചെയ്ത ശേഷം കേസിലെ ഒന്നം പ്രതി മുഹമ്മദ് റോഷനെ നാളെ കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കും.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നു പിടിയിലായപ്പോൾ റോഷന്‍ പറഞ്ഞിരുന്നു. ഏറെനാളായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്കു 18 വയസുണ്ടെന്നും റോഷന്‍ പറഞ്ഞു. കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.

പെൺകുട്ടിയുടെ പ്രായത്തിൽ വ്യക്തത വരുത്താൻ അന്വേഷണസംഘം രാജസ്ഥാനിലേക്കു പോയേക്കുമെന്നു സൂചനയുണ്ട്. കുട്ടി പഠിച്ച സ്‌കൂളിൽ എത്തി രേഖകൾ പരിശോധിക്കും. പ്രായം കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ 3 പ്രതികൾ റിമാൻഡിലാണ്. ഒട്ടേറെ കേസുകളിൽ പ്രതിയായ പായിക്കുഴി മോഴൂത്തറയിൽ പ്യാരി (19), പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), വവ്വാക്കാവ് തണ്ടാശേരിൽ തെക്കതിൽ ബിവിൻ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com