ADVERTISEMENT

മീററ്റ്∙ ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ തന്റെ സര്‍ക്കാര്‍ ധൈര്യം കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബിജെപി പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മോദി. തീരുമാനമെടുക്കാന്‍ കഴിവുള്ള സര്‍ക്കാരും അതിനു കഴിവില്ലാതിരുന്ന ഭൂതകാലവും തമ്മിലാണു മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഭാഗത്ത് കരുത്തനായ കാവല്‍ക്കാരനും മറുഭാഗത്ത് കളങ്കിതരുടെ നീണ്ടനിരയുമാണ് നിലകൊള്ളുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞു. ഞാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് എല്ലാവരെയും അറിയിക്കും. അതേസമയം എതിരാളികളില്‍നിന്നും അവര്‍ ചെയ്ത കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്-മോദി പറഞ്ഞു. ബിഎസ്പിക്കും എസ്പിക്കുമൊപ്പം തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ട ആര്‍എല്‍ഡി നേതാവ് അജിത് സിങ്ങിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍സിങ്ങിനെ അനുസ്മരിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

പ്രതിപക്ഷ കക്ഷികളെ ശരാബ് (മദ്യം) എന്നാണു മോദി വിശേഷിപ്പിച്ചത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് എസ് എ എടുക്കുക, രാഷ്ട്രീയ ലോക്ദളില്‍ നിന്ന് ആര്‍ എ എടുക്കുക, ബി എസ്പിയില്‍ നിന്ന് ബിയും - ശരാബ് ആയി മോദി പറഞ്ഞു. ഈ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മോദി പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളില്‍നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന മോദി ഇത്ര തരം താഴരുതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദിക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കയാണ്. വേറെ മദ്യം വേണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com