ADVERTISEMENT

കോഴിക്കോട്∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണു താൻ ചെയ്തതെന്ന് എഐസിസി ജന. സെക്രട്ടറി ഉമ്മൻ ചാണ്ടി. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന സൂചന താൻ നൽകിയിട്ടില്ല. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ മുന്നേറ്റം പ്രതീക്ഷിച്ചു കർണാടകയും തമിഴ്നാടും നേരത്തേതന്നെ രാഹുലിനെ സ്വാഗതം ചെയ്തിരുന്നു. ആ സാഹചര്യത്തിൽ കേരളത്തിലേക്കും രാഹുൽ വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണു താൻ ചെയ്തത്. രാഹുലിന്റെ വരവിന്റെ കാര്യത്തിൽ എത്രയും വേഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ തർക്കമില്ല. രാഹുൽ സമ്മതിക്കണം എന്നതു മാത്രമാണു ബാക്കിയുള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

വയനാട്ടിൽ സ്ഥാനാർഥിയായി ടി. സിദ്ദിഖ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ വയനാട്ടിൽ മൽസരിക്കുമെന്ന പ്രഖ്യാപനവുമായി ഉമ്മൻ ചാണ്ടി എത്തിയത്. ഈ വാദത്തിൽനിന്നാണ് അദ്ദേഹം പിന്നാക്കം പോയത്. മാർച്ച് 23ന് പത്തനംതിട്ടയിൽവച്ചുള്ള ഒരു പരിപാടിയിലാണ് രാഹുലിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത്.

വയനാടിൽ സിദ്ദിഖിന് വോട്ടഭ്യര്‍ഥിച്ച് ഫ്ലെക്സുകൾ

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുമ്പോള്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുന്നതു സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയാവും സ്ഥാനാര്‍ഥി എന്ന് ആവര്‍ത്തിക്കുമ്പോഴും പലയിടങ്ങളിലും ടി. സിദ്ദിഖിനു വോട്ടഭ്യര്‍ഥിച്ച് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വയനാട്ടില്‍ വരുമെന്നു ജില്ലാ നേതൃത്വങ്ങള്‍ യുഡിഎഫിന്റെ പ്രാദേശിക ഘടകങ്ങളോടു ദിവസവും ആവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുകൊണ്ടു വോട്ടര്‍മാരോട് എന്തു പറയുമെന്ന സംശയത്തിലാണു ബുത്തുതല ഘടകങ്ങള്‍.

എന്നാല്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുംവരെ വയനാട്ടിലേക്കു മറ്റു സ്ഥാനാര്‍ഥികളുടെ പേരുകള്‍ പറയുന്നതു ശരിയല്ലെന്ന നിലപാടിലാണു പല നേതാക്കളും. വയനാട്ടില്‍ ഇടതു സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുബോള്‍ യുഡിഎഫ് പ്രവര്‍ത്തകരാവട്ടെ കാഴ്ചക്കാരണെങ്ങും.

English Summary: Rahul Gandhi, Wayanad Election News, Oommen Chandy, T Siddhique, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com