ADVERTISEMENT

ന്യൂഡൽഹി∙ തന്റെ വിമർശകരായ മാധ്യമപ്രവർത്തകരോടുളള അമർഷവും അനിഷ്ടവും പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിവി 9 ചാനലിന്റെ പുതിയ ഹിന്ദി ന്യൂസ് ചാനൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മോദി തന്റെ വിമർശകരായ മാധ്യമപ്രവർത്തരോടുളള നീരസം പരസ്യമാക്കിയത്. ടിവി 9 മേധാവിയോടു മോദി പരാതിപ്പെടുന്നതിന്റെ വിഡിയോ പുറത്തു വന്നതോടെ മോദിയുടെ നടപടിയെ അപലപിച്ചു കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.

 ടി.വി 9 ഗ്രൂപ്പിന്റെ ഹിന്ദി വാര്‍ത്താ ചാനലിന്റെ ഞായറാഴ്ച നടന്ന കോണ്‍ക്ലേവിലെ മുഖ്യ അതിഥിയായിരുന്നു മോദി. ഇതിനിടെ പ്രധാനമന്ത്രി ചാനല്‍ സി.ഇ.ഒ രവി പ്രകാശിനോടു സംസാരിക്കുന്നതിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്.

Aapne aise aise log bhare hain, jinke blood mein hai humko gali dena (You have people who have it in their blood to abuse me),” 'എന്നെ അധിക്ഷേപിക്കുകയെന്നതു  രക്തത്തിലുള്ള ആള്‍ക്കാരെ താങ്കള്‍ ജോലിക്കെടുത്തുവല്ലെ?' എന്നായിരുന്നു മോദിയുടെ  ചോദ്യം.  “Unme badlaav laa rahe hain (We are trying to change that)” ഞങ്ങള്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.’ എന്നായിരുന്നു സി.ഇ.ഒ രവി പ്രകാശിന്റെ മറുപടി. 

“Aisa mat karo bhai, unko jeene do becharon ko, unki aatma mar jayegi toh, maza nahi aayega unko (Don’t do that, let them live, if their soul dies, they won’t enjoy),” ‘അത് വേണ്ട. ഈ നിസഹായ ആത്മാക്കളും ജീവിച്ചുപോകട്ടെ. അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല’ ചിരിച്ചു കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. 

വിഡിയോ പുറത്തു വന്നതോടെ കോൺഗ്രസും ആം ആദ്മിയും ഈ വിഡിയോ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്‌തു. ടിവി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വിഡിയോ ട്വീറ്റ് ചെയ്തതോടെ ഇതിനു രാഷ്ടീയ മാനം കൈവന്നു. ലജ്ജാവഹമെന്ന അടിക്കുറിപ്പോടെയാണു സുര്‍ജേവാല വിഡിയോ ഷെയർ ചെയ്‌തത്. 

എഎപിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന്റെ ട്വീറ്റും പിന്നാലെയെത്തി. . ‘എപ്പോഴാണ് ടിവി 9 മാധ്യമപ്രവര്‍ത്തകരുടെ രക്തപരിശോധന നിങ്ങള്‍ നടത്തിയത് മോദി ജീ? അവരെ പുറത്താക്കാന്‍ നിങ്ങള്‍ ആരാണ്?’എന്നായിരുന്നു ആം ആദ്മി എംപിയുടെ ചോദ്യം. മോദിയുടെ സംഭാഷണം അതേപടി പകര്‍ത്തിയെഴുതി ട്വീറ്റ് ചെയ്താണ് എഎപി എംഎല്‍എ അല്‍ക്ക ലാംബ പ്രതികരിച്ചത്. 

മോദിയുടെ പരാമർശത്തെ ചൊല്ലി രണ്ടുതട്ടിലായിരുന്നു സമൂഹമാധ്യമങ്ങൾ മോദി പങ്കുവച്ചതു നിർദോഷമായ തമാശ മാത്രമായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും ചിലർ പറയുമ്പോൾ .മാധ്യമ സ്വാതന്ത്യത്തിനു നേരേയുളള കടന്നുകയറ്റമാണെന്നും ലജ്ജാകരമാണെന്നും ഒരു വിഭാഗം തുറന്നടിക്കുന്നു.

English Summary: Did Prime Minister Modi ‘Threaten’ TV9 News Channel?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com