ADVERTISEMENT

ന്യൂഡൽഹി∙ ഫെയ്‌സ്ബുക് നയങ്ങള്‍ മറികടന്നതിന്റെ പേരില്‍ നിരവധി പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തു. ഇന്ത്യന്‍ നാഷനൽ കോൺഗ്രസ് (ഐഎൻസി) ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടെ 687 പേജുകളാണ് ഫെയ്സ്ബുക് നീക്കം ചെയ്തു. ഫെയ്സ്ബുക്കിലെയും ഇൻസ്റ്റഗ്രമിലെയും അക്കൗണ്ടുകളാണ് ഇത്തരത്തിൽ മാറ്റിയത്.

അതേസമയം, ഔദ്യോഗിക പേജുകൾ നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ കോൺഗ്രസ് പ്രതികരിച്ചു.

ഫെയ്സ്ബുക് നയങ്ങൾ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തിൽ ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് ഇവ നീക്കം ചെയ്യുന്നതെന്ന് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നഥാനിയേൽ ഗ്ലെയ്ച്ചർ പറഞ്ഞു. ‘ഒത്തുചേർന്നുളള വിശ്വസനീയമല്ലാത്ത ഇടപെടലുകൾ’ നടത്തിയെന്നാണ് വിശദീകരണം. ഇന്ത്യൻ ഐടി മേഖലയിലെ കമ്പനിയുമായി ബന്ധപ്പെട്ട കമ്പനിയുടെ 15 പേജുകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ഇതിനൊപ്പം പാക്കിസ്ഥാനിൽ ഉത്ഭവിച്ച 103 പേജുകളും ഗ്രൂപ്പുകളും നീക്കം ചെയ്തിട്ടുണ്ട്.

ബിജെപിയുടെ മൊബൈൽ ആപ്പിനെ പിന്തുണയ്ക്കുന്ന ഒരു ഇന്ത്യൻ കമ്പനിയുടെ അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്. മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികൾ ഫെയ്സ്ബുക് നയങ്ങൾ മറികടന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കുകയാണെന്ന് ഗ്ലെയ്ച്ചർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇത്തരത്തിൽ പേജുകൾ നീക്കം ചെയ്യുന്നത് ഫെയ്സ്ബുക് ദുരുപയോഗം ചെയ്യാതിരിക്കാനാണ് എന്നാണു വിലയിരുത്തൽ.

English Summary: Facebook takes down 687 pages, accounts linked to Congress IT cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com