ADVERTISEMENT

ബെയ്ജിങ്∙ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന വിഷയം പരിഹരിക്കുന്നതിൽ ചര്‍ച്ച  പുരോഗമിക്കുകയാണെന്നു ചൈന. എന്നാൽ അതു വകവയ്ക്കാതെ രക്ഷാസമിതിയിലേക്കു നേരിട്ടു വിഷയമെത്തിച്ച യുഎസിന്റെ നിലപാടിനെ ചൈന തള്ളി. ഭീകരസംഘടനയെ ഉപരോധങ്ങളിൽനിന്നു രക്ഷിക്കുകയാണു ചൈന ചെയ്യുന്നതെന്നാണു യുഎസിന്റെ ആരോപണം.

‘അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്നതിനുപിന്നാലെ രാജ്യാന്തര തലത്തിൽ വിവിധ ആളുകളുമായി ചൈന നിരന്തരം ബന്ധപ്പെട്ടിരുന്നു. വിഷയത്തിൽ പുരോഗതി കാണുന്നതിനിടെയാണു യുഎസിന്റെ നീക്കമുണ്ടായത്. ഇക്കാര്യങ്ങളെല്ലാം യുഎസിന് അറിവുള്ളതാണ്.’ – ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

ഭീകര വിരുദ്ധ വിഷയങ്ങൾ പരിഗണിക്കുന്ന യുഎന്നിന്റെ കമ്മിറ്റിയിൽ യുഎസ്, യുകെ, ഫ്രാൻസ് രാജ്യങ്ങൾ പ്രമേയം കൊണ്ടുവന്നപ്പോൾ വിഷയം പരിഹരിക്കുന്നതിനുവേണ്ടിയാണ് അതു തടഞ്ഞതെന്നും ഷുവാങ് കൂട്ടിച്ചേർത്തു. മാർച്ചിലായിരുന്നു ഇത്. കൂടുതൽ ചർച്ചകൾക്കു സമയം കൊടുക്കണമെന്ന നിലപാടാണു ചൈന സ്വീകരിച്ചത്.

അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎൻ രക്ഷാസമിതിയിലെ നീക്കങ്ങൾ ഇതുവരെ നാലു തവണയാണ് ചൈന ഇടപെട്ട് തടസ്സപ്പെടുത്തിയത്. സ്വന്തം രാജ്യത്ത് പ്രവർത്തിക്കാൻ ഭീകര സംഘടനകൾക്കു പാക്കിസ്ഥാൻ ഒത്താശ ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യുഎൻ അടക്കമുള്ള രാജ്യാന്തര ഫോറങ്ങളിൽ ഇന്ത്യ നിരന്തരം ഉന്നയിച്ചിരുന്നു.

English Summary: "Positive Progress," Says China On Banning Masood Azhar, Hits Out At US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com