ADVERTISEMENT

കൊച്ചി∙ ഇന്ന് തുടക്കം മുതൽ ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റമാണ് കാണുന്നത്. സെന്‍സെക്‌സ് ചരിത്രത്തിൽ ആദ്യമായി 39000 പോയിന്റ് കടന്ന് ഒരുവേള 39028.67 എന്ന നിലയിലെത്തി. എൻഎസ്ഇ സൂചിക അതിന്റെ റെക്കോർഡ് ലവലിന് വളരെ അടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച 11623.90ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 11665.20ലാണ് ഓപ്പൺ ചെയ്തത്. തുടർന്നുണ്ടായ ശക്തമായ റാലിയിൽ വ്യാപാരം 11715.65 വരെ എത്തി. ഇന്ന് നിഫ്റ്റി അതിന്റെ എക്കാലത്തെയും മികച്ച 11760 എന്ന നിലയിൽ റെസിസ്റ്റൻസ് നേരിടുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. അതുപോലെ വിപണിയിലെ ലിക്വിഡിറ്റി ഫ്ലൊ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. വിദേശ ഫണ്ടുകൾക്കൊപ്പം ആഭ്യന്തര നിക്ഷേപകരും ചേർന്നപ്പോൾ ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച ആഴ്‌ച റെക്കോർഡ് നേട്ടം കൈവരിക്കുകയും നിഫ്റ്റി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയും ചെയ്തിരുന്നു. 16 ശതമാനമാണ് സെൻസെക്‌സിന്റെ കഴിഞ്ഞ 12 മാസത്തെ നേട്ടം. മാർച്ചിൽ മാത്രം വിപണിയിലെ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം 320 ബില്യൺ കവിഞ്ഞിരിക്കുന്നു. അടുത്ത മാസം ഈ സംഖ്യ ഇനിയും വർധിക്കുമെന്ന് വിപണി പ്രത്യാശിക്കുന്നു.

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ

∙ ഇന്ത്യൻ വിപണിയിൽ മിക്കവാറും എല്ലാ സെക്ടറുകളിലും ഇന്ന് പോസിറ്റീവ് പ്രവണത ദൃശ്യമാണ്.

∙ മെറ്റൽ, പിഎസ്‍യു ബാങ്ക്, ഓട്ടോ, ഐടി തുടങ്ങിയ മേഖലകളിലാണ് ശക്മായ മുന്നേറ്റം കാണാൻ സാധിക്കുന്നത്. 

∙ ഈയാഴ്ച വിപണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആർബിഐയുടെ മോണിറ്ററി പോളിസി വ്യാഴാഴ്ച വരാനിരിക്കുന്നു. ആർബിഐ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 

∙ ഇന്ന് ഒരു ഐപിഒ ലിസ്റ്റിങ് ഉണ്ടായിരുന്നു. എംബസി ഓഫിസ് പാർക്കിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ മൂന്നു ശതമാനത്തിനു മുകളിൽ പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

∙ ഇന്ന് ഏഷ്യൻ വിപണികളിലെല്ലാം തന്നെ മികച്ച മുന്നേറ്റമാണ്. മിക്കവാറും മാർക്കറ്റുകളെല്ലാം ഒരു ശതമാനത്തിനു മുകളിലുള്ള റാലിയാണ് സൂചികകളിൽ കാണിക്കുന്നത്. 

∙ യുഎസ് – ചൈന വ്യാപാര ചർച്ചകൾ അവസാന ഘട്ടത്തിലാണ്. എത്രയും പെട്ടെന്ന് ഒരു കരാർ ഒപ്പുവച്ചേക്കുമെന്നുള്ള പ്രതീക്ഷ കഴിഞ്ഞയാഴ്ച അവസാനം മുതൽ വിപണികളിലുണ്ട്. ഇത് പൊതുവേ എല്ലാ ഏഷ്യൻ വിപണികൾക്ക് നേട്ടം നൽകുന്നുണ്ട്. 

∙ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് കാര്യമായ മാറ്റം പ്രകടമല്ല.

∙ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇന്ന് വർധനവാണ് പ്രകടമാകുന്നത്. 

English Summary: Sensex Crosses 39,000 For First Time, Hits Record High, Nifty Over 11,700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com