ADVERTISEMENT

കൊച്ചി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ വിഷാദരോഗത്തിൽ അകപ്പെട്ടുവെന്നു വെളിപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവും എറണാകുളം എംപിയുമായ കെ.വി. തോമസ്. വിഷാദരോഗത്തെ കീഴ്‌പ്പെടുത്താൻ സഹായിച്ചതു സംഗീതമാണെന്നും കെ.വി. തോമസ് കൊച്ചിയിൽ പറഞ്ഞു.

യേശുദാസും തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീതസഭയും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.വി.തോമസ്. 

 ''സീറ്റ് നിഷേധിച്ചതറിഞ്ഞു ഞാൻ തളർന്നുപോയി,സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാൻ പറഞ്ഞു. 'കർത്താവേ യേശുനാഥാ' എന്ന ക്രിസ്ത്യൻ ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. വിഷാദരോഗത്തെ മറികടക്കാന്‍ സഹായിച്ചതു സംഗീതമാണ്.

ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണൽ നാടക ഗാനങ്ങളുടെയും കടുത്ത ആരാധകനാണു താനെന്നും കെ.വി. തോമസ് പറഞ്ഞു. 'പാമ്പുകൾക്കു മാളമുണ്ട്, പറവകൾക്കു ആകാശമുണ്ട്' എന്ന ഗാനം തന്റെ ഇഷ്ടഗാനമാണെന്നും കെ.വി. തോമസ് പറഞ്ഞു. 

English Summary; KV Thoams denied ticket,share experience, says music is having a healing touch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com