ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചർച്ച.

ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരിൽ സുരേഷ് ഗോപിക്കു നറുക്കു വീണത്. തുഷാർ മണ്ഡലം മാറിയതോടെ സീറ്റ് ബിജെപിയിലേക്കു തിരികെയെത്തുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ്, കോൺഗ്രസിൽനിന്നു കൂറുമാറിയ ടോം വടക്കൻ തുടങ്ങിയവർ ആദ്യഘട്ട ചർച്ചകളിൽ തൃശൂരിൽ പരിഗണിക്കപ്പെട്ടിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com