ADVERTISEMENT

കണ്ണൂർ∙ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം. കണ്ണൂർ മട്ടന്നൂരിലെ എൻഡിഎ കൺവെൻഷനിലായിരുന്നു ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം.

പ്രിയങ്കാ ഗാന്ധിക്ക് 48 വയസുണ്ട്. അവരെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും എന്നും ശ്രീധരൻപിള്ള പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com