ADVERTISEMENT

ശ്രീനഗർ∙ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച പാക്ക് സൈന്യത്തിന്റെ ഏഴ് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു. അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ ആക്രമണം നടത്തിയ പാക്ക് സൈന്യത്തിനു നേരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. മൂന്നു പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ഓഫ് പാക്കിസ്ഥാൻ അറിയിച്ചു. നിരവധി പാക്കിസ്ഥാൻ സൈനികർക്കു പരുക്കേറ്റു. 

പൂഞ്ച്, രജൗരിയിലെ നൗഷേര എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ വരെ പാക്കിസ്ഥാൻ ശക്തമായ മോർട്ടർ ആക്രമണവും വെടിവയ്പ്പും നടത്തിയതിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. പാക്ക് ഭാഗത്തു നിരവധി പേർക്കു പരുക്കേറ്റെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ കരുതലെന്നോണം പൂഞ്ച്, രജൗരി ജില്ലകളിലെ സ്കൂളുകൾ അടച്ചിരുന്നു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കഴിഞ്ഞ ദിവസം ഒരു ബിഎസ്എഫ് ഓഫിസര്‍ വീരമൃത്യു വരിച്ചിരുന്നു. പാക്ക് പ്രകോപനത്തില്‍ അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. 

English Summary;Seven Pakistan posts destroyed by Indian Army 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com