ADVERTISEMENT

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി തീർപ്പാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്. നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഈ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് കേസിലെ തൊണ്ടി തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹർജി തള്ളിയത്. അതേസമയം പകർപ്പിന് തനിക്ക് അവകാശമുണ്ടെന്നാണ്  ദിലീപിന്റെ വാദം. സുപ്രീം കോടതി കേസ് മേയ് ഒന്നിന് പരിഗണിക്കുന്നതിന് മാറ്റിവച്ചു. ഇതോടെ വിചാരണക്കോടതിയിലെ നടപടികൾ വൈകുമെന്ന് ഉറപ്പായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com