ADVERTISEMENT

പത്തനംതിട്ട∙ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക സമർപ്പിക്കാൻ ആലോചിക്കുന്നു. 20 കേസുകളുടെ വിശദാംശമാണ് പത്രികയിൽ നൽകിയത്. എന്നാൽ, 243 കേസുകളുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതേത്തുടർന്നാണ്, പത്രിക പുതുക്കി നല്‍കാൻ ആലോചിക്കുന്നത്. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രിക തള്ളുമെന്ന അഭ്യൂഹം ശക്തമായുണ്ട്.

ഒരേ ദിവസം തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്തിട്ടുണ്ട്. ജയിലിൽ കിടന്ന ദിവസം നടന്ന സംഭവങ്ങളിലും പ്രതി.  കേസുകളിൽ ഏറെയും പുറത്തു വന്നത് ഇന്നലയെന്ന് സുരേന്ദ്രൻ. പത്രിക നൽകുമ്പോൾ അറിയാവുന്ന കേസുകളുടെ വിവരമാണ് നൽകിയത്. ഇതിന്റെ പേരിൽ പത്രിക തള്ളാൻ സാധ്യതയില്ലെന്നു നിയമ വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർഥിക്ക് അറിവില്ലാത്ത കേസുകളുടെ വിവരം നൽകാൻ കഴിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com